×

അനന്തുവിന് കിട്ടുന്നത് 746 ലക്ഷം – പെങ്ങളൂട്ടിയെ കെട്ടിക്കണം പിന്നെ വീട് – ഭാവി പരിപാടികള്‍ ഇങ്ങനെയൊക്കെ

കൊച്ചി : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്ബര്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കൊച്ചി കടവന്ത്രയിലെ ക്ഷേത്രം ജീവനക്കാരന്‍. ഇടുക്കി സ്വദേശിയായ അനന്തുവിന്റെ പിതാവ് പെയിന്റിംഗ് ജോലിയുടെ കരാറുകാരനാണ്. എം കോം ബിരുദധാരിയായ ചേച്ചിക്ക് വിവാഹാലോചനകള്‍ വരുന്ന സമയത്താണ് ഭാഗ്യം അനന്തുവിന്റെ കുടുംബത്തെ തേടിയെത്തിയത്. ബി കോം ബിരുദത്തിന് ശേഷമാണ് അനന്തു ക്ഷേത്രത്തില്‍ ജോലിക്ക് കയറിയത്, ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലുമാണ് ഈ യുവാവ്. അനുജന്‍ ബി ബി എ ബിരുദധാരിയാണ്.

 

ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ അനന്തുവിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ തിലകമായ ഓണം ബമ്ബര്‍ അടിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു. ലോട്ടറി അടിച്ചത് തനിക്കാണെന്ന് അറിഞ്ഞതോടെ സ്വയം വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ആദ്യം.

 

ഫലം വന്നപ്പോള്‍ ലോട്ടറി നറുക്കെടുപ്പ് ദിവസം രാവിലെ ഒന്നാം സമ്മാനം തനിക്കായിരിക്കുമെന്ന് കൂട്ടുകാരോട് തമാശയ്ക്ക് പറഞ്ഞതാണ് അനന്തു ആദ്യം ഓര്‍ത്തെടുത്തത്. വെറുതെ പറഞ്ഞത് സത്യമായിതീര്‍ന്ന ഞെട്ടലിലായിരുന്നു അപ്പോഴും ഈ ഇരുപത്തിനാലുകാരന്‍.

 

എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്ന് ഏജന്റ് അളകസ്വാമി എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലം തനിക്കില്ലെന്ന് വ്യക്തമാക്കിയ അനന്തു പക്ഷേ ബമ്ബര്‍ ടിക്കറ്റുകള്‍ എടുക്കുന്ന ശീലമുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു. 12 കോടിയുടെ സമ്മാനതുകയില്‍ നികുതിയും കമ്മിഷനും കുറച്ച്‌ ഏഴരക്കോടി രൂപ അനന്തുവിന് ലഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top