×

വാഹന അപകടം കുറയ്‌ക്കല്‍; മദ്യം ഇനി മഹാരാഷ്ട്രയില്‍ ഹോം ഡെലിവറി വഴിയെത്തും- എക്‌സൈസ് മന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ മദ്യം ഇനി വീട്ടിലെത്തും. രാജ്യത്ത് ആദ്യമായി മദ്യത്തിന് ഹോം ലെിവറി സംവിധാനം ഒരുക്കുന്ന സംസ്ഥാനമാവുകയാണ് മഹാരാഷ്ട്ര. മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, മദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്‍പ്പനക്കാരന് നല്‍കേണ്ടി വന്നേക്കുമെന്ന് ബവന്‍കുലെ മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ വ്യക്തമാക്കി.

രാജ്യത്തെ ഇകൊമേഴ്‌സ് കമ്ബനികള്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും എത്തിക്കുന്നതിന് സമാനമായാവും മദ്യവും വീടുകളിലെത്തിക്കുകയെന്ന് ബവന്‍കുലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജമദ്യം വില്‍ക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളില്‍ ജിയോ ടാഗിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് വഴി നിര്‍മ്മിക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതു വരെ മദ്യക്കുപ്പി ട്രാക്ക് ചെയ്യാനാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top