അതിവേഗത്തില്‍ പാകിസ്ഥാനിലെത്തി – ആയിരം രോഗികള്‍ – മരണം 7 ; രാജ്യമടച്ചാല്‍ സാമ്പത്തികമാന്ദ്യമെന്ന് ഇമ്രാന്‍ഖാന്‍
കറാച്ചി: ലോകമാകെ മരണതാണ്ഡവമാടുന്ന കോവിഡ് വൈറസ് പാക്കിസ്ഥാനെയും വിറപ്പിക്കുന്നു. നിലവില്‍ ആയിരത്തോളം പേര്‍ രോഗബാധിതരാവുകയും 7പേര്‍ മരിക്കയും ചെയ്തതോടെ പാക്കിസ്ഥാനില്‍ ഭീതി വളരുകയാണ്. ഇന്ത്യയേക്കാള്‍ വേഗത്തിലാണ് പാക്കിസ്ഥാനില്‍ കൊറോണ പകരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തപോലെ രാജ്യം മൊത്തമായി ലോക് ഡൗണ്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ രാജ്യത്ത് കടുത്ത സാമ്ബത്തിക മാന്ദ്യം വരുമെന്നും, നിത്യതൊഴില ചെയ്തു ജീവിക്കുന്നരും പാവപെട്ടവരും എങ്ങനെ അതിജീവിക്കുമെന്നുമാണ് ഇംറാന്‍ ഖാന്‍ ചോദിക്കുന്നത്. അതേസമയം കോവിഡ് ഏറ്റവും അധികം ബാധിച്ച സിന്ധ് പ്രവിശ്യ ലോക് ഡൗണ്‍ ചെയ്തിട്ടുണ്ട്. രാജ്യത്തുനിന്നുള്ള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ട്രെയിന്‍ ഗതാഗതവും ഭാഗികമായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യമായി അതിര്‍ത്തി പങ്കി്ടുന്ന വാഗയും അഫ്ഗാന്‍ ബോര്‍ഡറുമെല്ലാം അടച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. രാജ്യം പൂട്ടിയിരിക്കുക എന്നത് അര്‍ത്ഥമാക്കുന്നത് ദെനംദിന കൂലി തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട ഷോപ്പ് ഉടമകള്‍ എന്നിവരെ അവരുടെ വീടുകളില്‍ പൂട്ടിയിടും എന്നാണ്. അപ്പോള്‍ അവര്‍ എങ്ങനെ ജീവിക്കുംം ”- കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇംറാന്‍ഖാന്‍ ചോദിച്ചു. മാരകമായ കൊറോണ വൈറസിനെ ചെറുക്കുന്നതിനും നിലവിലുള്ള സാഹചര്യങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനായി 2000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും വ്യവസായ സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കാര്‍ഷിക മേഖലകള്‍ക്കുമായാണ് ഇത് നീക്കിവെക്കുക. പലിശയടവ് മാറ്റിവയ്ക്കല്‍, ആനുകൂല്യ വായ്പാ സൗകര്യം എന്നിവയും കൊറോണ പാക്കേജിന്റെ ഭാഗാമയി ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ ബാധിതരില്‍ വലിയ പങ്കും സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 400ലധികം പേര്‍ക്കാണ് ഈ പ്രവിശ്യയില്‍ വൈറസ് ബാധ ഉണ്ടായിട്ടുള്ളത്. പഞ്ചാബ് പ്രവിശ്യയില്‍ 300 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബലൂചിസ്താനില്‍ 110 പേര്‍ക്കും ബാല്‍ട്ടിസ്താനില്‍ 56 പേര്‍ക്കും ഖൈബര്‍ പഖ്തുഖ്വായില്‍ 78 പേര്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇറാനില്‍ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം ഷിയാ വിശ്വാസികളാണ് രാജ്യത്തെമ്ബാടും കൊറോണ പടര്‍ത്തിയതെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്