×

27,360 രൂപ വരെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്ക് 4000 രൂപ ബോണസ് ; കൂടാതെ 15000 രൂപ അഡ്വാന്‍സും നല്‍കും ഉദ്യോഗസ്ഥ പെന്‍ശന്‍കാര്‍ക്ക് 1000 രൂപ ഉത്സവ ബത്ത – വിശദവിവരങ്ങള്‍ അടങ്ങിയ ഉത്തരവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് അനുവദിച്ച്‌ ഉത്തരവായി. 27,360 രൂപവരെ ശമ്ബളമുള്ളവര്‍ക്കാണ് ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്. കൊവിഡ് മൂലമുള്ള സാമ്ബത്തികപ്രയാസത്തിലും മുന്‍വര്‍ഷത്തെ ആനുകൂല്യങ്ങളില്‍ കുറവ്‌ വരുത്തില്ലെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം.

ശമ്ബളവും പെന്‍ഷനും മുന്‍കൂറായി നല്‍കും. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്‌, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ പുറത്ത്‌ നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും 1200 രൂപ മുതല്‍ മുകളിലോട്ട്‌ ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയില്‍ ബോണസിന്‌ അര്‍ഹത ഇല്ലാത്തവര്‍ക്ക്‌ 2750 രൂപയാണ്‌ കഴിഞ്ഞവര്‍ഷം ഉത്സവ ബത്ത ലഭിച്ചത്‌. ഓണം അഡ്വാന്‍സായി 15,000 രൂപവരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട തുകയാണിത്‌. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്‌ ജീവനക്കാര്‍ക്ക്‌ ഉള്‍പ്പെടെ 5000 രൂപവീതം മുന്‍കൂറുണ്ടാകും. ഓഗസ്‌റ്റിലെ ശമ്ബളവും സെപ്‌തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കും. 24, 25, 26 തീയതികളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top