അമ്മ തല്ലി; മനം നൊന്ത് ഏഴ് വയസുകാരന്‍ സാരി കുരുക്കിട്ട് ആത്മഹത്യ ചെയ്തു – സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസുകാരന്‍ കഴുത്തില്‍ സാരി കുരുങ്ങി മരിച്ചു. റിജ്വല്‍ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടില്‍ വച്ച് മരിച്ചത്. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
ബന്ധുവീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും ചക്കരക്കല്‍ സി.ഐ വിനോദന്‍ പറഞ്ഞു.കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയില്‍ എത്തിക്കും മുമ്ബെ മരണം സംഭവിച്ചെന്നും കുട്ടിയുടെ അമ്മമ്മയും പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്