മൃതദേഹം അഗ്നിയില്‍ ദഹിപ്പിച്ച് സെമിത്തേരിയില്‍ ചിതാഭസ്മം അടക്കം ചെയ്യാം – ചങ്ങനാശേരി അതിരൂപത
കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പൊതുവായ കേന്ദ്രങ്ങളില്‍ ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും വ്യക്തമാക്കി. ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകര്‍മങ്ങളോടെ സെമിത്തേരിയില്‍ സംസ്കരിക്കാമെന്നും ഇതുസംബന്ധിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ വീടുകളില്‍ ദഹിപ്പിക്കാന്‍ അനുവാദമില്ല. സംസ്കരിക്കുന്നതിന് മൃതദേഹം നേരിട്ടു സെമിത്തേരിയില്‍ എത്തിച്ചു കര്‍മങ്ങള്‍ നടത്തണം. മണ്ണില്‍ കുഴിയെടുത്തോ കല്ലറയിയോ സംസ്കാരം നടത്താം. സെല്ലാര്‍ അനുവദനീയമല്ല. കുഴിക്ക് 6 അടി താഴ്ച ഉണ്ടായിരിക്കണം. .20 ആളുകള്‍ക്ക് സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാം. ആവശ്യമെങ്കില്‍ സന്നദ്ധ സേനയുടെ സേവനം തേടാം. കോവിഡ് ബാധിച്ചു മരിച്ച ആളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ആയി നിരീക്ഷണത്തിലുള്ളവര്‍, വൈദികര്‍ ഉള്‍പ്പെടെ അനാരോഗ്യമുള്ള ആളുകള്‍ എന്നിവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്