നഗ്നമേനിയിലെ ചിത്രം വര: രഹ്ന ഫാത്തിമയുടെ ജാമ്യഹര്‍ജിസുപ്രീം കോടതിയും തള്ളികളഞ്ഞൂ – ഇനി അറസ്റ്റ് തന്നെ
ന്യൂഡല്‍ഹി: നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തളളി. പ്രാഥമിക പരിശോധനയില്‍ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജി തളളിയത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്‌ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും കേസെടുത്തിരുന്നു. സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാര ബോധത്തെയും ലൈംഗികതയെ കുറിച്ചുളള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പുറത്തുവിട്ടത്. ബോഡി ആര്‍ട്സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്ക് വഴി വക്കുകയും നിരവധിപേര്‍ രഹ്നയ്ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്നാണ് രഹ്ന ആദ്യം പറഞ്ഞിരുന്നത്. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്