ബോചെ ഫാന്‍സ് ആപ്പ് വഴി 300 പേര്‍ക്ക് സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ധനസഹായം

തൃശൂര്‍: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആപ്പ് വഴി ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു പുറമെ ബോചെ ഗോള്‍ഡ് ലോണിന്റെ (ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്) സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും നിര്‍ധനരായ 300 പേര്‍ക്ക് വിതരണം ചെയ്തു.
ബോബി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.കെ. രാജു ഐപിഎസ്, ബോചെ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി. അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ. ജോജി എം.ജെ. സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ രവീന്ദ്രനാഥന്‍ നന്ദിയും പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്