×

“ബോബി മിഷൻ 1000 ഫ്രീ ഹോംസ്” പദ്ധതിയുടെ ഭാഗമായി വീടുവെച്ചു നൽകി

തിരുവനന്തപുരം: ഓലഷെഡ്ഢിൽ തലചായ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്ന നിർദ്ധന വിദ്യാർത്ഥിനി വൈഷ്ണവിക്ക് ഇനി പുതിയ വീടിന്റെ തണൽ.
പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അമ്മയുടെ തയ്യൽ ജോലിയിൽ നിന്നുള്ള തുച്ഛ വരുമാനത്തിൽ പഠിക്കുന്ന വൈഷ്ണവിക്ക് ഡോ. ബോബി ചെമ്മണൂർ വീട് വെക്കാൻ സഹായിച്ചു.

കാട്ടായിക്കോണം ശാസ്തവട്ടത്തു വച്ച് നടന്ന ചടങ്ങ് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോ. ബോബി ചെമ്മണൂരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. “ബോബി മിഷൻ 1000 ഫ്രീ ഹോംസ്” പദ്ധതിയുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂർ വൈഷ്ണവിക്ക് വീടിന്റെ താക്കോൽ കൈമാറി

.ഡോ. ബോബി ചെമ്മണൂരിന്റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ സിന്ധു ശശി പങ്കെടുത്തു.

 

കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും പ്ലസ് ടുവിന് ഉന്നതവിജയം നേടിയ വൈഷ്ണവി ഇപ്പോൾ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.

 

ബോബി മിഷൻ 1000 ഫ്രീ ഹോംസ്” പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കാട്ടായിക്കോണത്ത് നിർധന വിദ്യാർത്ഥിനിയായ വൈഷ്ണവിക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോ. ബോബി ചെമ്മണൂരും ചേർന്ന് നിർവ്വഹിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top