കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിക്ക് തൃശൂര്‍ സെക്രെട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. എസ് എച് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉല്‍ഘടനം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടര്‍ മഞ്ഞില ഒളിമ്പിക് ദീപം തെളിയിക്കുകയും കുട്ടികള്‍ രൂപകല്‍പ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.
ഡോ. ബോബി ചെമ്മണ്ണൂരാണ് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഫുടബോള്‍ താരങ്ങള്‍ക്ക് ബൂട്ടുകളും ജേഴ്‌സിയും ഡോ. ബോബി ചെമ്മണ്ണൂര്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കോര്പറേഷന് വിദ്യാഭ്യാസ സ്‌പോര്‍ട്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്‌കൂളിലെ വിവിധ ക്‌ളബ്ബുകളുടെ ഉദ്ഘാടനം ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേരി ജസ്ലിന്‍ സി എം സി നിര്‍വഹിച്ചു. അന്താരാഷ്ട്ര യോഗാദിനാചരണത്തിന് ഭാഗമായി യോഗ പ്രദര്‍ശനവും. സംഗീത ദിനാചരണത്തിന്റെ ഭാഗമായി കര്‍ണാടക സംഗീത ഫ്യൂഷന്‍ പരിപാടിയും അരങ്ങേറി.
ലാലി ജയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പിടിഎ ഭാരവാഹികളായ എ ജെ ഫ്രാന്‍സി, കെ പി ജോസ് എന്നിവര്‍ ആശംസ നേര്‍ന്നു. ഹെഡ് മിസ്റ്റ്‌സ് സിസ്റ്റര്‍ മാറിയ ജോസ് സ്വാഗതവും ലാമിയ കെ നന്ദിയും പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്