ബോബി ചെമ്മണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു. തിരുവനന്തപുരത്ത് കൗമുദി ഫ്ലാഷ് ഏജന്റ്മാർക്ക് നൽകിക്കൊണ്ട് തുടങ്ങിയ ദൗത്യം വിവിധ ജില്ലകളിലെ വിതരണത്തിന് ശേഷം കാഞ്ഞങ്ങാട് സമാപിച്ചു.
കൂടാതെ കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിന്റെ അഭ്യർത്ഥന പ്രകാരം രണ്ട് ഗ്രാമങ്ങളും ഡോ.ബോബി ചെമ്മണൂർ ദത്തെടുത്തിട്ടുണ്ട്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൈക്കാവ്, കരിമ്പാലക്കുന്ന് എന്നിവിടങ്ങളിലേക്ക് വേണ്ട മാസ്കുകൾ, സാനിട്ടയിസ്റുകൾ പച്ചക്കറിക്കിറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ പഞ്ചായത്ത് അംഗം തമ്പി പറകണ്ടത്തിൽ എന്നിവരും ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ചോയിമഠം, ഉണ്ണികുളം എന്നീ ഗ്രാമങ്ങളിലേക്ക് വേണ്ട അവശ്യസാധനങ്ങൾ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം എബിലാൽ, ഐ പി രാജേഷ് എന്നിവരും ഏറ്റുവാങ്ങി. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരായ ലിഞ്ചു എസ്തപ്പാൻ, സജിത്ത് കുമാർ, എബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്