×

മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു

കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു.  . വ്ളോഗർമാർ, ബ്ലോഗർമാർ , ഓൺ ലൈൻ മാധ്യമ പ്രവർത്തകർ എന്നിങ്ങനെ കേരളം, കർണാടക ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന്  ഇരുനൂറിലധികം പ്രതിനിധികൾ ത്രിദിന  സംഗമത്തിൽ പങ്കെടുത്തു. .

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്  മീറ്റ് സംഘടിപ്പിച്ചത്.    പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാർട്ണറായ വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ കീഴിലുള്ള ഇരുപതിലധികം റിസോർട്ടുകളാണ് ഇതിനായി ഒരുക്കിയിരുന്നത് .  എം.പി. എം വി.ശ്രേയാംസ് കുമാർ  ഓൺലൈനായി പങ്കെടുത്തു..  ഡോ. ബോബി ചെമ്മണൂരാണ്   മിസ്റ്റിലൈറ്റ്സ് 2021 എന്ന പേരിലുള്ള  ഇൻഫ്ളുവൻ സേഴ്സ് മീറ്റിൻ്റെ മുഖ്യാതിഥി.  ഉദ്ഘാടന ചടങ്ങിൽ   ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ  കെ. രാധാകൃഷ്ണൻ ,   വയനാട് ടൂറിസം  ഓർഗനൈസേഷൻ പ്രതിനിധികനായ , വാഞ്ചീശ്വരൻ , ബി.ശൈലേഷ് , അനൂപ് മൂർത്തി ,  പ്രസംഗിച്ചു. .

യൂട്യുബ് പ്രതിനിധി പൂർണ്ണിമ വിജയൻ ,   എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.  ഡി.ടി.പി.സി. വയനാടിൻ്റെ നേതൃത്വത്തിൽ എക്സ്പ്ലോർ വയനാട് എന്ന പേരിൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ക്രമീകരിച്ചിരുന്നു.  ഉത്തരവാദിത്വ ടൂറിസം  മിഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ഉണർവ് നാടൻ  കലാ സംഘാംഗങ്ങൾ  വയനാടിൻ്റെ തനത് കലാ സാംസ്കാരിക പരിപാടികളുടെ അവതരിപ്പിച്ചു.    പ്രളയം, കോവിഡ് എന്നിവക്ക് ശേഷം  തകർന്ന ടൂറിസം – കാർഷിക മേഖലകൾക്ക് ഉണർവ്വ് നൽകുന്നതിനും ആഗോള  പ്രചരണം നൽകുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള സoഗമത്തിൽ ചില വിദേശ പ്രതിനിധികൾ ഓൺ ലൈൻ ആയി പങ്കെടുത്തു. .  ടീ ടൂർ, കോഫീ ടൂർ, ഹണി ടൂർ എന്നിവയും പൈതൃക ഗ്രാമ സന്ദർശനവും  മാതൃകാ കർഷകരുടെ ഫാം സന്ദർശനം എന്നിവയുമുണ്ടായിരുന്നു..   സമാപനത്തോടനുബന്ധിച്ച്    വൈത്തിരി വില്ലേജിൽ  നടന്ന പൊതുപരിപാടിയിൽ 250 ലധികം പേർ പങ്കെടുത്തു.  ചടങ്ങിൽ   പങ്കെടുത്ത  രണ്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രിപ്ഷൻ ഉള്ള   എല്ലാ യൂട്യൂബർമാർക്കും 22 കാരറ്റ് ബോബി  ആൻറ് മറഡോണ ഗോൾഡ് ബട്ടൻ  ഡോ: ബോബി  ചെമ്മണൂർ ഗോൾഡ്   ബട്ടൺ സമ്മാനിച്ചു. . ഏറ്റവും പ്രായം കൂടിയ യൂട്യൂബർ അന്നമ്മ ചേടത്തിയെയും  ഇരുകാലുകളും കൈകളുമില്ലാത്ത മോട്ടിവേഷൻ യൂ ട്യൂബർ ശിഹാബ്,  മറ്റ്   മില്യണയർമാരെയും പ്രത്യേകം ആദരിച്ചു.

 

മാധ്യമ രംഗത്തെ ഗവേഷകരായ ജർമ്മനിയിൽ നിന്ന് മേരി എലിസബത്ത് മുള്ളർ, നെതർലൻഡിൽ നിന്ന്  മുഹമ്മദ് സഫദ്, ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം പ്രൊഫസർ ദേവദാസ് രാജാറാം എന്നിവർ  ഓൺലൈനിൽ പങ്കെടുത്തു. മുഖ്യാതിഥിയായ ഡോ. ബോബി ചെമ്മണൂർ മൂന്ന് ദിവസവും മുഴുവൻ സമയവും  പരിപാടിയിൽ പങ്കെടുത്തു.

 

ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇൻഫ്ളുവൻസേഴ്സ്  സംഗമം നടത്തുമെന്നും  യൂട്യൂബർ മാർക്ക് സബ്സ്ക്രൈക്രൈബർമാരുടെ എണ്ണം  വർദ്ധിക്കുന്നതനുസരിച്ച് ഒരു പവൻ, അഞ്ച് പവൻ, പത്ത് പവൻ,  25 പവൻ,   50 പവൻ ,101 പവൻ എന്നിങ്ങനെ രാജ്യം മുഴുവൻ ബോബി ആൻറ് മറഡോണ 22 കാരറ്റ്  ഗോൾഡ് ബട്ടൺ നൽകി ആദരിക്കുമെന്നും     അഖിലേന്ത്യാ തലത്തിൽ ഇൻഫ്ളുവൻസേഴ്സ്  ക്ലബ്ബ് രൂപീകരിക്കുമെന്നും   അദ്ദേഹം പറഞ്ഞു.  മാധ്യമ രംഗത്തെ സ്റ്റാർട്ടപ്പുകളായ മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസ് , 999 ഐ.എൻ.സി. എന്നിവരാണ്  മിസ്റ്റി ലൈറ്റ് സിൻ്റെ സംഘാടകർ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top