ഹൈഡ്രോപോണിക്‌സ് വിളവെടുപ്പ് മഹോത്സവം കൽപ്പറ്റയിൽ ബോചെ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെ വയനാട് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കർഷകരുടെ വേഷത്തിൽ പാളത്തൊപ്പിയും വച്ച് മുറവും തൂമ്പയും എടുത്ത് ട്രാക്ടറിൽ വന്നിറങ്ങിയാണ് ബോചെ വിളവെടുപ്പ് ഉദ്ഘാടന കർമം നിർവഹിച്ചത്.
രാവിലെ 11.30 ന് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കെ.എം. തൊടി, മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ, വാർഡ് കൗൺസിലർ സികെ ശിവരാമൻ, ബിജെപി ജില്ലാ പ്രസിഡന്റ് പി. ശ്രീനിവാസൻ, ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. എന്നിവർ സംബന്ധിച്ചു . മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി.ജി.എം.പൗസൺ വർഗ്ഗീസ് സ്വാഗതവും വൈസ് ചെയർപേഴ്‌സൺ മറിയാമ്മ പിയൂസ് നന്ദിയും അറിയിച്ചു.
ഏത് കാലാവസ്ഥയിലും കേടാവാതെ നിൽക്കുന്നതിനാൽ നഷ്ട സാധ്യത താരതമ്യേന കുറവുള്ള കൃഷിരീതിയാണ് മണ്ണില്ലാത്ത കൃഷിയായ ഹൈഡ്രോപോണിക്‌സ് . കൂടാതെ വിഷരഹിതവും ശുദ്ധവുമായ പച്ചക്കറികൾ വർഷത്തിൽ മൂന്നോ നാലോ തവണ വിളവെടുക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കർഷകന് 30 ശതമാനത്തിലധികം ലാഭം ലഭിക്കാവുന്ന രീതിയിൽ കൃഷി ചെയ്യാവുന്ന നവീന സാങ്കേതിക വിദ്യയാണ് ഫാമിൽ ഉപയോഗിക്കുന്നത്.
കയറ്റുമതി നിലവാരത്തിലുള്ള കാപ്‌സിക്കം, ലെറ്റിയൂസ്, സെലറി, തക്കാളി എന്നിവയുടെ ഉയർന്ന ഉൽപാദനമാണ് ആദ്യ വിളവിൽ തന്നെ ലഭിച്ചിരിക്കുന്നത്. ഗാർഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി ഭൂമിയുള്ളവർക്ക് ഞങ്ങളുമായി ചേർന്ന് ഇത്തരത്തിൽ കൃഷി ചെയ്യാനുള്ള സാങ്കേതിക സഹായവും ലോണുകളും മലങ്കര സൊസൈറ്റിയുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട് എന്ന് ബോചെ അറിയിച്ചു.
കൂടാതെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരുദിവസം ഫാമിൽ വന്ന് കൃഷി പഠിക്കാനും, കൃഷി ചെയ്യാനും ലാഭവിഹിതം നേടാനുമുള്ള കാര്യങ്ങളും സൊസൈറ്റി ഉറപ്പാക്കുന്നുണ്ട്.
ഇതിലൂടെ വിദ്യാർത്ഥികൾക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ തന്നെ പഠനചിലവിനും മറ്റുമുള്ള തുക കണ്ടെത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9747000678 എന്ന നമ്പറിൽ ബന്ധപ്പെടുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്