ബോബി ചെമ്മണ്ണൂരിന്റെ 51-ാമത് ഷോറും പ്രവര്‍ത്തനമാരംഭിച്ചു
മുംബൈ : 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മുംബൈയിലെ രണ്ടാമത്തെ ഷോറൂം മലാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മഹാരാഷ്ട്ര തുറമുഖ വികസന വകുപ്പ് മന്ത്രി അസ്ലം റംസാന്‍ അലി ഷെയ്ക്ക് 812 കി. മീ. റണ്‍ യൂനിക് വേള്‍ഡ് റിക്കോര്‍ഡ് ജേതാവും സമാധാനത്തിനുള്ള ഗിന്നസ് റെക്കോഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണ്ണൂര്‍) എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയ് സത്‌നാം സിംഗ് തിവാന ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഗോരേഗാവ് സ്‌പോര്‍ട്ട്‌സ് ക്ലബ് ഫൗണ്ടര്‍ മെമ്പര്‍ ഒ പി കെ ജോഷ്വ, ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലാട് വെസ്റ്റിലുള്ള സോളിറ്റയര്‍ ബില്‍ഡിംഗിസിലാണ് പുതയ ഷോറും പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാള്‍ മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 % വരെ കിഴിവും ലഭിക്കും.
ഉദ്ഘാടനം ദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 ഭാഗ്യ ശാലികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനമായി ലഭിച്ചു. ഉദ്ഘാടന മാസം നിത്യേന നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ നാണയങ്ങളും ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ താമസം, റോള്‍സ് റോയ്‌സ് കാറില്‍ സൗജന്യ യാത്ര എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്