തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് – രണ്ടാം ധാരണ പൊളിഞ്ഞു – കളി കിട്ടുന്നത് വൈസ് പ്രസിഡന്റിന് – യാഥാര്‍ത്ഥ്യം ഇങ്ങനെ
തൊടുപുഴ : ബ്ലോക്ക് പഞ്ചായത്തില്‍ ഇന്നലെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. സിപിഐ പിന്തുണയോടെ മല്‍സരിച്ച വിമതന്റെ സഹായത്തോടെയാണ് 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ 7 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസായത്.
ആദ്യകാലത്തുണ്ടാക്കിയ ധാരണയോടെ നാല് വര്‍ഷം സിപിഎമ്മിനും അവസാന വര്‍ഷം സിപിഐയ്ക്കുമായിരുന്നു ധാരണയുണ്ടാക്കിയത്. എന്നാല്‍ രണ്ടാം ടേമില്‍ സിനോജിനെ വിജയിപ്പിക്കാനായി ജനപക്ഷത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇപ്പോള്‍ അവിശ്വാസത്തിലൂടെ പുറത്ത് പോയ സിനോജ് ജോസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് , രണ്ട് വര്‍ഷക്കാലം വൈസ് പ്രസിഡന്റായും ഒരു വര്‍ഷക്കാലം പ്രസിഡന്റായും അംഗീകരിച്ചാല്‍ മാത്രമേ താന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കൂവെന്ന് പ്രിന്‍സി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന് സിപിഎം നേതൃത്വം അംഗീകരിച്ചുവെന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ട്.
പഴയ ധാരണകള്‍ മാറ്റി പുതിയ ധാരണയുണ്ടാക്കിയതോടെ സിപിഐ പിന്തുണയോടെ വിജയിച്ചയാള്‍ക്ക് പ്രസിഡന്റ് ആകാന്‍ സാധിക്കാതെ വന്നു. ചതി മനസിലായ സതീഷ് കേശവന്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരികയായിരുന്നു.
അടുത്ത ദിവസം തന്നെ വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം കൊണ്ടുവരുമെന്ന് ജി്മ്മി മറ്റത്തിപ്പാറ പറഞ്ഞു. ഇതോടെ പ്രിന്‍സിയുടെ സ്ഥാനവും പോകും. അടുത്ത ഒരു മാസത്തിനുള്ളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.
വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജില്ലാ നേതൃത്വവുമായി ആലോചിച്ച് യുക്തമായ തീരുമാനങ്ങളെടുക്കുമെന്ന് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിച്ച മൂന്ന് പേരും കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച രണ്ട് പേരും ഗോവണി ചിഹ്നത്തില്‍ മല്‍സരിച്ച ഒരാളുമാണ് യുഡിഎഫിന്റെ പ്രതിനിധികളായിട്ടുള്ളത്. സിപിഐ സ്വതന്ത്രന്‍ കൂടി ചേര്‍ന്നതോടെ യുഡിഎഫിന്റെ അംഗബലം 13 ല്‍ 7 ആയിരിക്കുകയാണ്.
എള്‍ഡിഎഫിന് ലഭ്യമായിരുന്ന പ്രസിഡന്റ് സ്ഥാനവും ഇപ്പോള്‍ പിടിവാശി മൂലം ഇടതുമുന്നണിക്ക് നഷ്ടപ്പെടും.
ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സാധാരണരീതിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാറുണള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ലീലാമ്മ പറഞ്ഞു. അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ തന്നെ വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം കൊണ്ടുവരുമെന്ന് ജിമ്മിയും ലീലമ്മയും പറഞ്ഞു.
സിപിഐ സ്വതന്ത്ര അംഗത്തിന് പ്രസിഡന്റ് സ്ഥാനം കൊടുത്തിരുന്നുവെങ്കില്‍ പ്രിന്‍സിക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിക്കുമായിരുന്നു.
പിടിവാശിയോടെ രണ്ട് സ്ഥാനങ്ങളും ഇടതുമുന്നണിക്ക് നഷ്ടപ്പെടും
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്