×

ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ഇങ്ങനെ – നാല് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കും

തൊടുപുഴ : 2018 – 19 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ലൈബ്രററികള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയായ സ്‌കൂള്‍ ലൈബ്രററി ശാക്തീകരണം-2019 ന് തുടക്കമായി.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പുസ്തക വിതരണം പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് ആയ 35 ഓളം സ്‌കൂളുകളിലേക്കായി നാല് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

ഒരു സ്‌കൂളുകളിലേക്ക് 85 പുസ്തകങ്ങല്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് വല്‍സ ജോണ്‍, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീലമ്മ ജോസ്, സീന ഇസ്മയില്‍, ജിമ്മി മറ്റത്തിപ്പാറ, തൊടുപുവ ബിആര്‍സിബിപിഒ സി ബി കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top