×

ബ്ലോക്ക് പഞ്ചായത്ത് ജീപ്പിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നിട്ട് 1 വര്‍ഷം ; നടപടി എടുക്കാതെ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്

സാധാരണക്കാരന്റെ വാഹനം റോഡിലിറങ്ങണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് അനുശാസിക്കുന്ന നിയമങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനം എന്ത് നിയമലംഘനം കാണിച്ചാലും കണ്ടില്ലെന്ന് നടിക്കുന്നു.

നിയമങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ വാഹനം; കണ്ടില്ലെന്ന് നടിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമാണ് ഒരു വര്‍ഷമായി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ഓടുന്നത്. KL 12 G 45 20 സൈലോ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി 2021 ജൂലൈ 25 ന് അവസാനിച്ചതാണ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് വാഹനം.

നിയമം ലംഘിച്ച്‌ ഒരു വര്‍ഷത്തിലധികമായി ഓടുന്ന ഈ വാഹനം ഇതുവരെ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഈ വാഹനം അപകടം സംഭവിച്ചാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സര്‍ക്കാര്‍ വാഹനമായതിനാല്‍ പൊലീസ് ഈ വാഹനം പരിശോധിക്കാറുമില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top