പൊള്ളുന്ന പെട്രോള്‍ വിലയിലും മോദി തരംഗം -അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം; ബിജെപിക്ക്
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്ന് ബിജെപിയുടെ സര്‍വേഫലം. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12% അധികവോട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണു നേടിയത്. ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്കു നടുവിലേക്കാണു പുതിയ സര്‍വേയുമായി ബിജെപി എത്തുന്നത്.
കഴിഞ്ഞ തവണ മുഴുവനായും ഒപ്പം നിന്ന സംസ്ഥാനങ്ങള്‍ ഇത്തവണയും തുണയ്ക്കുമെന്നും ബിജെപി സര്‍വ്വേഫലം പറയുന്നുണ്ട്. ഇതിന് പുറമെ തൃപുര ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാകും എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ദുര്‍ബലമായ കേരളത്തില്‍ പോലും മൂന്ന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം ജനദ്രോഹ നയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുെട ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്ന സര്‍വ്വേ ഫലം എന്നും അഭിപ്രായമുയരുന്നുണ്ട്. ജനദ്രോഹ നയങ്ങളില്‍ പൊറുതിമുട്ടിയ പല പാര്‍ട്ടി പ്രവര്‍ത്തകരും ഇപ്പോള്‍ പഴയ ആവേശത്തിലല്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള് തന്നെ സര്‍വ്വേ ഫലം പുറത്ത് വിടുന്നത്.
എന്നാല്‍ ഇതിനു മുന്‍പു മറ്റുള്ളവര്‍ നടത്തിയിട്ടുള്ള സര്‍വേകള്‍ എന്‍ഡിഎയ്ക്ക് 300ല്‍ താഴെ സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മെയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ ‘രാജ്യത്തിന്റെ വികാരം’ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലം പറഞ്ഞു. 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും കണ്ടെത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്