×

തിരഞ്ഞെടുപ്പ് നടക്കുന്നത് ബിജെപി പ്രഖ്യാപിച്ച തീയതിയില്‍; നോക്കുകുത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍,

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് തീയതി ബിജെപി നേരെത്ത അറിഞ്ഞതായി ആരോപണം. ബിജെപിയുടെ ഐ ടി സെല്‍ മേധാവിയുടെ ട്വീറ്റാണ് വിവാദമായത്. 11 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താസമ്മേളനം ആരംഭിച്ചു. 11.10 നു ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളിവ്യ തീയതി ട്വീറ്റ് ചെയ്തു. മെയ് 12 ന് വോട്ടെടുപ്പും മെയ് 18 ന് വോട്ടെണ്ണല്‍ എന്നുമായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഈ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തീയതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് 10 മിനിറ്റോളം കഴിഞ്ഞ ശേഷമായിരുന്നു തീയതി പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് മെയ് 12നും വോട്ടാണ്ണെല്‍ മെയ് 15നുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ബിജെപി തീയതി നേരെത്ത അറിഞ്ഞ സംഭവം വിവാദമായി. വാര്‍ത്തസമ്മേളനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫലപ്രഖ്യാപന തീയതി തെറ്റായിട്ടാണ് ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടി ചിരിക്കുക മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയ്തത്. സംഭവം വിവാദമയതോടെ അമിത് മാളവ്യ ട്വീറ്റ് നീക്കം ചെയ്തു.

നേരെത്തയും ബിജെപി തിരഞ്ഞെടുപ്പ് തീയതി മുന്‍കൂട്ടി അറിഞ്ഞതായി പ്രതിപക്ഷം ആരോപണമുന്നിയിച്ചിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടയായിരുന്നു ഈ ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top