×

ബിജെപി 12 ശതമാനം പിടിച്ചപ്പോള്‍ 18 സീറ്റ് കിട്ടി – ഹൈന്ദവ വോട്ടില്‍ ധ്രുവീകരണമില്ല – സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏഴു മണ്ഡലങ്ങളില്‍ ജയം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. നാലു മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ടെന്നും നേതൃയോഗം വിലയിരുത്തി. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്.

കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍, മണ്ഡലങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ജയസാധ്യതയുള്ളതായും വിലയിരുത്തുന്നു. മലപ്പുറവും വയനാടും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യത തീരെ തള്ളിക്കളയാനാകില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

വോട്ടര്‍ പട്ടിക പുതുക്കിയത് കൊണ്ടാണ് പോളിംഗ് ശതമാനം ഉയര്‍ന്നത്. പോളിംഗ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. കേരളത്തില്‍ ബിജെപിക്ക് ഇത്തവണ വോട്ട് വിഹിതം കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നിരാശയിലാണ്.

അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നത്. 2004 ല്‍ ബിജെപി 12 ശതമാനം വോട്ടുപിടിച്ചപ്പോള്‍ എല്‍ഡിഎഫ് 18 സീറ്റ് നേടിയിരുന്നു. എന്‍എസ്‌എസ് അവസാനം വരെ സമദൂര നിലപാടില്‍ ഉറച്ചുനിന്നു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തിട്ടില്ല. ശബരിമല ചര്‍ച്ച ചെയ്താലും എല്‍ഡിഎഫിന് പ്രതികൂലമായി വരുന്ന ഒന്നുമില്ല. രാഹുലിന്റെ സാന്നിധ്യം വയനാട്ടില്‍ മാത്രമേ ഗുണപ്പെട്ടുള്ളൂ.

ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായി എന്നാല്‍ അത് ആര്‍ക്ക് അനുകൂലമാണെന്ന് വ്യക്തമല്ല. ഭൂരിപക്ഷ വോട്ടുകളില്‍ ധ്രുവീകരണം ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top