മത സ്‌പര്‍ദ്ധ വളര്‍ത്താന്‍ ലിബി ശ്രമിച്ചു; ബിജെപിയുടെ പരാതിയില്‍ കേസെടുത്തു

പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ലിബി ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലിബി.സി.എസിനെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നല്‍കിയ പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. ഐ.ടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബിയും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമദ്ധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് സമരക്കാര്‍ തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ വളരെ ബുദ്ധിമുട്ടിയാണ് യുവതിയെ പൊലീസ് അവിടെ നിന്നും മാറ്റിയത്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്ന് ലിബി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്