×

ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്നും കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാരിനെ വീഴ്‌ത്താന്‍ പതിനട്ടെടവും പുറത്തെടുക്കുകയാണ് ബിജെപി എന്ന് മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ തകര്‍ക്കാനായി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി സൈനിക വിമാനം ഏര്‍പ്പാടാക്കിയതായും കുമാരസ്വാമി ആരോപിക്കുന്നു.

ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചില എംഎല്‍എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവില്‍ എത്തിച്ച്‌ വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാര്‍ഗവുമുപയോഗിച്ച്‌ സര്‍ക്കാരിനെ മറിച്ചിടാനാണ് ശ്രമം നടക്കുന്നത്. ‘കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമായി 18 എംഎല്‍എമാരെ കിട്ടിക്കഴിഞ്ഞു. 20 പേര്‍ തികഞ്ഞാല്‍ അവരെയെല്ലാം മുംബൈയിലേക്കും പുണെയിലേക്കും മാറ്റുമെന്നാണ് ബിജെപി എംഎല്‍എമാരോട് പറഞ്ഞത്’.

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനായ രാഷ് ട്രീയക്കാരനാണ് യെദ്യൂരപ്പയെന്നും ശതമാന രാഷ് ട്രീയത്തിന്റെ പിതാവാണ് അദ്ദേഹമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top