ബിജെപി പ്രസിഡന്റ്: അഡ്വ പി എസ് ശ്രീധരന്‍ പിളളയ്ക്ക് തന്നെ സാധ്യത
കോഴിക്കോട്: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാന്‍ സാധ്യത. സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ഔദ്യോഗികപക്ഷവും പി.കെ. കൃഷ്ണദാസ് വിഭാഗവുമായുളള തര്‍ക്കം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ ശ്രീധരന്‍ പിള്ളയെ നിയമിക്കുമെന്നാണ് സൂചന. കൂടുതല്‍ സ്വീകാര്യന്‍ എന്ന നിലയിലാണ് പിള്ളയെ പരിഗണിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടുദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
മിസോറം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരന്റെ ഒഴിവിലേക്കാണ് പുതിയ ആളെ നേതൃത്വം തേടുന്നത്. ദേശീയ നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയതായി ശ്രീധരന്‍ പിള്ള പറഞ്ഞു. രണ്ടുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. കെ. സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന് ഔദ്യോഗികപക്ഷവും എ.എന്‍. രാധാകൃഷ്ണനെയാക്കണമെന്ന് പി.കെ. കൃഷ്ണദാസ് വിഭാഗവും ആവശ്യപ്പെടുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്