ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ഫലം, കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം കൂപ്പുകുത്തി
മുംബയ്: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി-ശിവസേന സഖ്യം. പാല്‍ഘര്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 ല്‍ 21 സീറ്റുകള്‍ നേടിയാണ് സഖ്യം വിജയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിന് കനത്ത പരാജയമാണ് നേരിട്ടത്. എന്‍.സി.പി രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്ബോള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തയാണിത്.
ശിവസേനയില്‍ നിന്ന് വിട്ട് വിമതരായി മത്സരിച്ചവരില്‍ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.പത്തൊന്‍പത് സീറ്റുകളിലാണ് ശിവസേന മത്സരിച്ചത് ഇതില്‍ പതിനാല് സീറ്റുകളിലും വിജയിക്കുകയും ചെയ്തു. ബി.ജെ.പി മത്സരിച്ച ഒന്‍പത് സീറ്റുകളില്‍ ഏഴുസീറ്റുകളില്‍ വിജയം നേടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളും സഖ്യമായി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതിനു ശേഷമായിരുന്നു പാല്‍ഘര്‍ തെരഞ്ഞെടുപ്പ്.
നിയമസഭയുള്‍പ്പെടെ പല തിരഞ്ഞെടുപ്പുകളിലും പരസ്പരം മത്സരിച്ച ഇരുപാര്‍ട്ടികളും ഈയിടെയാണ് വീണ്ടും സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി-ശിവസേന സഖ്യത്തിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് ആദിത്യ താക്കറെയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്