2019 ല്‍ 14 ലക്ഷം രൂപ 5 വര്‍ഷം കഴിഞ്ഞപ്പോള്‍ 400 ലക്ഷം എംപിമാരുടെ സ്വത്ത് വര്‍ധന കണക്ക് ഇങ്ങനെ
കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി എംപി തേജസ്വി സൂര്യയുടെ സ്വത്തിലുണ്ടായത് 30 ഇരട്ടിയുടെ വർധന. ഏപ്രിൽ നാലിന് നൽകിയ സത്യവാങ്മൂലത്തിലാണ് ബംഗളൂരു സൗത്ത് എംപിയുടെ സ്വത്ത് വിവരങ്ങൾ നൽകിയിരിക്കുന്നത്
2019 ലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ 13.46 ലക്ഷം രൂപയായിരുന്നു തേജസ്വിയുടെ ആകെ ആസ്തി. അഞ്ച് വർഷങ്ങൾക്കിപ്പുറം എംപിയും ഭാരതീയ ജനത യുവ മോർച്ച അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ സ്വത്ത് 4.10 കോടി രൂപയാണ്. മ്യൂച്വൽ ഫണ്ടിലൂടെയും ഷെയർ മാർക്കറ്റിലൂടെയുമാണ് തേജസ്വിയുടെ സ്വത്ത് വർധിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. തേജസ്വി സൂര്യ 1.99 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. 1.79 കോടി രൂപ ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്