×

കേജ്രിവാള്‍ രാജി വച്ചില്ലെങ്കില്‍ , ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി ആവശ്യപ്പെടും. മദ്യനയ അഴിമതിയുടെ തലച്ചോർ അരവിന്ദ് കേജ്‌രിവാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇ ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുന്നു.

സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. രാവിലെ എഎപി ആസ്ഥാനത്ത് എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റിനെതിരെ അരവിന്ദ് കേജ്‌രിവാള്‍ നല്‍കിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് വാദം.

കേജ്‌രിവാളിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിന്റെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ അവരെ നേരില്‍ കണ്ടേക്കും.

കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി ലെഫ്റ്റനന്റ് ഗവർണറെ സമീപിച്ചിട്ടുണ്ട്. രാജി വയ്‌ക്കാൻ തയ്യാറായില്ലെങ്കില്‍ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. കേജ്‌രിവാള്‍ രാജിവയ്ക്കില്ലെന്നും ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്നും മന്ത്രിയും മുതിർന്ന നേതാവുമായ അതിഷി നേരത്തെ പ്രതികരിച്ചിരുന്നു.

ഇന്നലെ കേജ്‌രിവാളിനെ ഔദ്യോഗിക വസതിയിലെത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് ഇ ഡി സംഘം അറസ്റ്റുചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാൻ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.കേജ്‌രിവാളിന്റെ മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്‌ടോപ് എന്നിവയും പിടിച്ചെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top