ബിജെപി യോഗത്തിന് ഭക്ഷണം തയ്യാറാക്കിയ ഷെഫുമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
ഹൈദരാബാദ് : ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനായി ഭക്ഷണം തയ്യാറാക്കിയ പാചക വിദഗ്ധരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പല രീതിയിലുള്ള വിഭവങ്ങളാണ് യോഗത്തിന് ശേഷം നേതാക്കള്‍ക്കായി വിളമ്ബിയത്. ഇതിന്റെയെല്ലാം സവിശേഷതകള്‍ എന്താണെന്ന് പ്രധാനമന്ത്രി പാചക വിദഗ്ധരോട് തന്നെ ചോദിച്ചറിഞ്ഞു.
തെലങ്കാനയിലെ പ്രത്യേക പലഹാരങ്ങള്‍ ഉള്‍പ്പെടെ 50 ഓളം വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നേതാക്കളുടെ അഭിരുചി നോക്കി ഭക്ഷണത്തിന്റെ മെനു തയ്യാറാക്കിയത് കാറ്ററര്‍ ജി യാദമ്മയാണ്. സിദ്ധിപേട്ട് ജില്ലയിലെ ഗുഡതിപള്ളി ഗ്രാമവാസിയാണ് യാദമ്മ.
തക്കാളി-ബീന്‍ കറി, ആലു കുര്‍മ, ബഗര ബൈംഗന്‍, ഐവി ഗോഡ്-കോക്കനട്ട് ഫ്രൈ, ഒക്ര-കശുവണ്ടി നിലക്കടല ഫ്രൈ, മേത്തി-മൂങ്ങ് ഡാല്‍ ഫ്രൈ, മാങ്ങാ ദാല്‍, ബിരിയാണി, പുളിഹോര, പുദിന ചോറ്, ചോറ്, തൈര്‍സാദം, ഗോങ്കുര അച്ചാര്‍, വെള്ളരിക്ക ചട്ണി, തക്കാളി ചട്ണി, എന്നിവയായിരുന്നു പ്രധാന വിഭവങ്ങള്‍.
അരിയും ശര്‍ക്കരയും കൊണ്ടുള്ള ഒരു വിഭവമായ പരമന്നം, സേവിയ പുഡ്ഡിംഗ്, സ്വീറ്റ് പൂരണ്‍ പോളിസ്, അരിസെലു ഉള്‍പ്പെടുന്ന തെലങ്കാന മധുര പലഹാരങ്ങള്‍ ഇതിലുണ്ടായിരുന്നു.
മൂങ്ക് ദാല്‍ കൊണ്ടുണ്ടാക്കിയ വട, സക്കിനാലു, മക്ക ഗൂഡാലു, സര്‍വ പിണ്ടി എന്നിവയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തക്കാളി, നിലക്കടല, തേങ്ങ, മുളക് തുടങ്ങിയ വിവിധ ചട്‌നികളാണ് ഇവയ്‌ക്കൊപ്പം വിളമ്ബിയത്. പൊട്ടറ്റോ ചീസ് പോപ്പറുകള്‍, വെജ് സ്പ്രിംഗ് റോളുകള്‍, കോണ്‍ സമൂസ, സാന്‍ഡ്വിച്ച്, പൈനാപ്പിള്‍ ജ്യൂസ്, ഫ്രഷ് തണ്ണിമത്തന്‍ ജ്യൂസ്, ഫ്രഷ് ലൈം സോഡ എന്നിവയും ഇറാനി ചായയും കാപ്പിയും സ്നാക്സും നേതാക്കള്‍ക്കായി വിളമ്ബി. ഇതെല്ലാം നോക്കിക്കണ്ട പ്രധാനമന്ത്രി, ഷെഫുമാരുമായി സംവദിക്കുകയും പലഹാരങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്