×

‘ ‘ബിജെപിക്ക് വോട്ട് ചെയ്താല്‍ അത് ഭിന്നിച്ച് , പിണറായി 100 അടിക്കുമെന്ന് ചില അനുഭാവികള്‍ കരുതി ‘ വിശദീകരണവുമായി രാധാകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് ഘടകങ്ങള്‍ കാരണം തനിക്ക് ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസിന് കിട്ടിയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എ.എന്‍.

രാധാകൃഷ്ണന്‍.

“ഞങ്ങളുടെ കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തില്‍ ഏകദേശം 24,000 വോട്ട് എനിക്ക് ലഭിക്കേണ്ടതാണ്. എനിക്ക് വോട്ടു നല്‍കിയാല്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്,”- അദ്ദേഹം പറഞ്ഞു. “ഒരു കാരണവശാലും എല്‍.ഡി.എഫ് 100 സീറ്റ് തികയ്ക്കരുതെന്ന് ആഗ്രഹിച്ചവരുണ്ടായിരുന്നു. അതുപോലെ സഹതാപ തരംഗവുമുണ്ടായിരുന്നു. അമ്മമാരും സഹോദരിമാരും ഉമാ തോമസിന് വോട്ട് ചെയ്തത് സഹതാപ തരംഗം കൊണ്ടാണ്. ഈ രണ്ട് ഘടകവും ചേര്‍ന്നപ്പോഴാണ് എനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമാ തോമസിന് പോയത്” -എ.എന്‍. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പിടിയോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും മണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ച സഹതാപ തരംഗമാണ് യു.ഡി.എഫിന്‍റെ ഈ വലിയ വിജയത്തിന് കാരണമെന്നും പിണറായി വിജയനെതിരെയുള്ള ശക്തമായ വികാര പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top