അടിയൊഴുക്കുകൾ ശക്തം; അന്തം വിട്ട് സജി ചെറിയാൻ, ഇക്കുറി ചെങ്ങന്നൂർ ഇടതിനെ കൈവിടുമോ ?
ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ മണ്ഡലത്തിലെ പല മേഖലകളിലും പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാൻ കഴിയും. ചെങ്ങന്നൂർ മണ്ഡലം സജി ചെറിയാനിൽ നിന്നും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ട് പോകുമ്പോൾ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചെങ്ങന്നൂരിൽ ഒരു തെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്വാധീനം വർധിക്കുകയാണ് എന്നത് ഇരു മുന്നണികളെയും ആശങ്ക പെടുത്തുകയാണ്.
ചെങ്ങന്നൂരിലെ മുളക്കുഴ പെരിങ്ങാലയും മോദിക്കൊപ്പം അണിചേരുന്നു എന്ന് ബിജെപി നേതാക്കൾ പറയുന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ബിജെപിയിൽ കഴിഞ്ഞ ദിവസം നിരവധി കുടുംബങ്ങളാണ് അംഗത്വമെടുത്തത്. സിപിഎം, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുളക്കുഴ പഞ്ചായത്ത് പെരിങ്ങാലയിൽ നിരവധി കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു എന്നത് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണ്ണായകമാണ്.
വട്ടയത്തിൽ കുടുംബത്തിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡൻ്റും എൻഡിഎ സ്ഥാനാർത്ഥിയുമായ എം. വി ഗോപകുമാർ ബിജെപിയിൽ ചേർന്നവർ ഷാളണിയിച്ച് സ്വീകരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, മേഖല പ്രസിഡൻ്റ് അനൂപ് പെരിങ്ങാല, ഗ്രാമ പഞ്ചായത്ത് അംഗം സ്മിത വട്ടയത്തിൽ,എസ്എൻഡിപി ശാഖായോഗം പ്രസിഡൻ്റ് ശിവരാമൻ കിണറ്റേത്ത്, ആർ. ബിനോ, അജയൻ, ശ്രീജ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.കോൺഗ്രസിലും സിപിഎമ്മിലും വർഷങ്ങളായി പ്രവർത്തിച്ചവരായാണ് ബിജെപിയിലെത്തിയത്.
ഇക്കുറി ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ ബിജെപിയിലേക്കുള്ള മറ്റു പാർട്ടികളുടെ പ്രവർത്തകരുടെ ഒഴുക്ക് ഏറെ ഗൗരവമുള്ളതാണ്. രാഷ്ട്രീയമായി ബിജെപിയുടെ സ്വാധീനം ചെങ്ങന്നൂരിൽ വർധിക്കുകയാണ്.മറ്റു പാർട്ടികളിൽ നിന്നും നിരവധിപേരാണ് ബിജെപിയിലേക്ക് എത്തുന്നത്. സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം പ്രാദേശികമായി നിലനിൽക്കുന്ന പ്രശനങ്ങൾ അടിയന്തരമായി പരിഹരിക്കണം എന്ന് നേതൃത്വം കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റവും സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
യുഡിഎഫ് എം മുരളിയെ സ്ഥാനാർത്ഥിയായായി നിശ്ചയിച്ചത് കോൺഗ്രസ് അണികളെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള ഒത്തുകളിയാണ് അപ്രസക്തമായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയതിലൂടെ വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു.
ചെങ്ങന്നൂരിന്റെ രാഷ്ട്രീയം മാറുകയാണ്. സ്ത്രീകൾ,യുവാക്കൾ,തൊഴിലാളികൾ അങ്ങനെയെല്ലാവരും ബിജെപി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തുകയാണ്. ചുമപ്പിൽ നിന്നും കാവിയിലേക്കുള്ള മാറ്റം തന്നെയാണ് ചെങ്ങന്നൂരിൽ ദൃശ്യമാകുന്നത്.
ചെങ്ങന്നൂരിൽ പടിപടിയായി ബിജെപി അവരുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുമ്പോൾ അത് ശബരിമലയിലെ ആചാര സംരക്ഷണത്തിലടക്കം പാർട്ടി സ്വീകരിച്ച നിലപാടുകളുടെ വിജയം കൂടിയാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ആലപ്പുഴ ജില്ലയിൽ നടത്തിയ മുന്നേറ്റം സിപിഎം ജില്ലാ നേതൃ യോഗത്തിൽ പോലും ചർച്ചയായിരുന്നു. സിപിഎം ജില്ലാ നേതൃ യോഗത്തിൽ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ ബിജെപി മുന്നേറ്റത്തെ ഗൗരവമായി കാണണം എന്ന് പറയുകയും ചെയ്തു.
എന്തായാലും ഇപ്പോൾ ചെങ്ങന്നൂരിൽ ബിജെപി കൈവരിച്ചിരിക്കുന്ന വളർച്ച മുഖ്യമന്ത്രിയുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് വ്യക്തമാക്കുകയാണ്. ദുർബല സ്ഥാനാർത്ഥിയെ രംഗത്തിറക്കി സിപിഎമ്മുമായി ഒത്തു കളിക്കുന്ന കോൺഗ്രസിനെ തുറന്നു കാട്ടിയുള്ള ബിജെപിയുടെ പ്രചാരണവും ചെങ്ങന്നൂരിലെ വോട്ടർമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ മണ്ഡലത്തിലെ പല മേഖലകളിലും പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. സഭാ തർക്കത്തിലടക്കം ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടും ശബരിമലയിൽ വിശ്വാസികൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും ഒക്കെ എടുത്തുകാട്ടി സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ വിശ്വാസികൾക്കെതിരാണ് എന്ന് ബിജെപി പറയുമ്പോൾ അത് ചെങ്ങന്നൂരിൽ ചർച്ചയാവുകയാണ്.
സഭാ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും എടുത്ത് കാട്ടി ബിജെപി നടത്തുന്ന പ്രചാരണവും ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കുറി ചെങ്ങന്നൂരിൽ ചരിത്രം തിരുത്തികുറിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി മുന്നോട്ടു പോകുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്