നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ട, ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം : പുതുപ്പള്ളി മണ്ഡലം മാറി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വ്യക്തമാക്കി . കോന്നിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഉമ്മന്‍ചാണ്ടിയല്ല രാഹുല്‍ ഗാന്ധിവന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കും. ക്രൈസ്തവ സഭകളില്‍ മോദി സര്‍ക്കാരിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കോന്നി ബി.ജെ.പിയുടെ പ്രതീക്ഷ മണ്ഡലമാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
അതേ സമയം പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി . വാര്‍ത്താക്കുറിപ്പിലൂടെയാണ് നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്