ഭോപാല്‍ ബിഷപ്പ് ഹൗസില്‍ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ കറന്‍സിയും ആഭരണങ്ങളും
ഭോപാല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജബല്‍പൂര്‍ ബിഷപ്പ് പി.സി.
സിങ്ങിന്റെ ബിഷപ്പ് ഹൗസില്‍ നിന്ന് നിരവധി ആഭരണങ്ങള്‍, പണം, വിദേശ കറന്‍സി എന്നിവയടക്കം വന്‍ ശേഖരം പിടിച്ചെടുത്തു.
ഏകദേശം 1.65 കോടിരൂപയുടെ ഇന്ത്യന്‍ കറന്‍സിയും 18,000 യു.എസ് ഡോളറും 118ബ്രിട്ടീഷ് പൗണ്ടും ആണ് ഉള്ളതെന്നും എണ്ണിത്തിട്ടപ്പെടുത്തിയാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ പറയാനാകൂവെന്നും അധികൃതര്‍ അറിയിച്ചു. 17 അധിക സ്വത്തിെന്റ രേഖകള്‍, 48 ബാക് അക്കൗണ്ട്സ്, 80.72 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജബല്‍പൂര്‍ രൂപതയുടെ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ ചെയര്‍മാനായിരിക്കെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസായി പിരിച്ചെടുത്ത 2.70 കോടി രൂപ തട്ടിയെടുത്ത് മതപരമായ കാര്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചുവെന്നാണ് ബിഷപ്പിനെതിരായ ആരോപണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം ബിഷപ്പ് പി.സി.സിങ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പരാതി ലഭിച്ചതായി സാമ്ബത്തിക കുറ്റകൃത്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. 2004-05 നും 2011-12 നും ഇടയില്‍ 2.70 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ പ്രതിയായ പി.സി. സിങ് നിലവില്‍ ജര്‍മനിയിലാണെന്ന് കരുതുന്നു. ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ തട്ടിപ്പിന് ഉള്‍പ്പെടെ 84 ക്രിമിനല്‍ കേസുകള്‍ പി.സി. സിങ്ങിന്റെ പേരിലുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്