ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു; ഉച്ചയ്ക്കു മുമ്ബു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്ബോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു ഇന്നലെ രാത്രി ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയ ബിഷപ്പിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു രാവിലെ ആറുമണിക്ക് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് വീണ്ടും നടത്തിയതിന് ശേഷമാണ് ബിഷപ്പിന്റെ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ആശുപത്രിയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലേക്കു കൊണ്ടു പോകുന്ന ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്ബു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്നാണ് സൂചന. ഇന്ന് രാത്രി എട്ടുമണിവരെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കാന്‍ സമയമുണ്ടെങ്കിലും രാവിലെ 11മണിയോടെ ഹാജരാക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവിരം.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നു വാദിച്ച് ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നതും ജാമ്യാപേക്ഷയില്‍ ഉന്നയിക്കുെം. ജലന്ധറില്‍ വച്ചും പിന്നീട് കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായും ചോദ്യം ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും കോടതിയില്‍ വാദിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്