ആഞ്ഞടിച്ച് ഫാ. പോള്‍ തേലക്കാട്ട്- മെത്രാന്മാര്‍ക്ക് എല്‍ഡിഎഫിലെ നേതാക്കളുമായി നല്ല ബന്ധമാണെന്നും, യുഡിഎഫ് മൗനം പാലിക്കുകയാണെ
ബിഷപ്പിനെതിരെ നാലു പാടു നിന്നും വിമര്‍ശനം കടുത്തിരിക്കേയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാരിനേയും ഇടതു പക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട് രംഗത്തെത്തിയത്. കേരളത്തിലെ മെത്രാന്മാര്‍ക്ക് നേതാക്കളുമായി ബന്ധവും സ്വാധീനമുണ്ട്. ഇടതു പക്ഷവും വലത് പക്ഷവും മൗനം പാലിക്കുകയാണ്. ഈ നിസ്സംഗത വല്ലാത്ത ഭീതിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വാര്‍ത്താ ചാനലിലെ സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രത്യായശാസ്ത്രപരമായി വേട്ടക്കാരന്റെ കൂടെയല്ല ഇരയുടെ കൂടെയാണെന്ന് ആവര്‍ത്തിച്ച് പറയാറുണ്ട്. എന്നിട്ട് പിണറായി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.’കേരളത്തിലെ മെത്രാന്മാര്‍ക്ക് പലര്‍ക്കും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമായും പാര്‍ട്ടിയുമായും ഉന്നത നേതാക്കന്മാരുമായും നല്ല ബന്ധമുണ്ട്. രാഷ്ട്രീയ സ്വാധീനമുണ്ട്. അവര്‍ മാത്രമല്ല വലതു പക്ഷവും യു.ഡി.എഫിന്റെ ആരും തന്നെ ഈ വിഷയത്തില്‍ ഒരക്ഷരം കാര്യമായി മിണ്ടിയിട്ടില്ല. ഈ മൗനം, ഈ നിശബ്ദത വല്ലാത്ത ഭീതിയുണ്ടാക്കുന്നു’. ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു.
രണ്ടോ മൂന്നോ നാലോ കന്യാസ്ത്രീകള്‍ ഒറ്റപ്പെട്ട്, പീഡിപ്പിക്കപ്പെട്ട് ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നത് കേരളത്തിലെ ജനതയ്ക്കും സര്‍ക്കാരിനും സഭയ്ക്കും വളരെ മോശമാണെന്നും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്