ഹോട്ടല്‍ ഉദ്ഘാടനത്തിന് പത്തു രൂപയ്ക്ക് ബിരിയാണി; കോവിഡ് പ്രതിരോധം ലംഘിച്ച് ആള്‍ക്കൂട്ടം; ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്
വിരുദുനഗര്‍: ഹോട്ടല്‍ ഉദ്ഘാടനത്തിന് പ്രമോഷന്റെ ഭാഗമായി പത്തു രൂപയ്ക്ക് ബിരിയാണി നല്‍കുമെന്ന് അറിയിപ്പ് അറിഞ്ഞ് എത്തിയത് വന്‍ ജനക്കൂട്ടം. കോവിഡ് പ്രതിരോധത്തെ ഇതു ബാധിച്ചതോടെ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തു രൂപയ്ക്കു ബിരിയാണി അറിയിപ്പ് ലഭിച്ചതോടെ രാവിലെ 10.30 ഓടെ നിരവധി പേര്‍ കടയുടെ മുന്‍പില്‍ അണിനിരന്നിരുന്നു. കട തുറന്നതോടെ വലിയ ജനക്കൂട്ടം റോഡില്‍ ഒത്തുകൂടി. അവരില്‍ പലരും മാസ്‌ക് ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ പോലീസ് എത്തി ആള്‍ക്കാരെ അടിച്ചോടിക്കുകയും ഹോട്ടലുടയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിരുദനഗറിലെ അരുപ്പക്കോട്ടൈയില്‍ ഞായറാഴ്ചയായിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന്റെ ഭാഗമായി ഞായാറാഴ്ച ഉച്ചയ്ക്ക് പതിനൊന്നു മുതല്‍ ഒരു മണിവരെ പത്തു രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി നല്‍കുമെന്ന് പോസ്റ്റര്‍ പതിച്ചിരുന്നു. ഇതറിഞ്ഞ് വന്‍ ജനക്കൂട്ടം എത്തിയതോടെയാണു ഹോട്ടലുടമയായ സഹീര്‍ ഹുസൈനെ പകര്‍ച്ചവ്യാധി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ിയാളെ ജാമ്യത്തില്‍ വിട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്