ഇപ്പോള്‍ രൂപ തന്നാല്‍ വീണ്ടും വീണ്ടും ചോദിക്കില്ലേ- ? ബ്ലാക് മെയിലിംഗാണെന്ന് വിനോദനി – യുവതിയുടെ അഭിഭാഷകനോട് ബിനോയും അമ്മ യും പറഞ്ഞത് ഇങ്ങനെ
മുംബയ്: ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുമായി കോടിയേരിയുടെ കുടുംബം നേരിട്ട് ചര്‍ച്ചകള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മുംബയില്‍ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാതിക്കാരിയായ യുവതിയുമായി കോടിയേരിയുടെ കുടുംബം ചര്‍ച്ചകള്‍ നടത്തിയത് തന്റെ സാന്നിധ്യത്തിലായിരുന്നെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബയിലെ തന്റെ ഓഫീസില്‍വച്ചാണെന്നും, ഈ വിഷയം നേരത്തെ അറിയില്ലെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയ്ക്കുശേഷം താന്‍ കോടിയേരിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍, മകന്‍ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു. യുവതിയുടേത് ബ്ലാക്ക് മെയില്‍ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ബിഹാര്‍ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിനു ശേഷമാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ യുവതിയുമായി ഒത്തുതീര്‍പ്പ് ചര്‍ചയ്ക്ക് മുംബയിലെത്തിയിരുന്നു.
ഏപ്രില്‍ 18നാണ് വിനോദിനി യുവതിയെ കാണാന്‍ എത്തിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ബിനോയ് വീണ്ടും എത്തി യുവതിയുമായി ചര്‍ച്ച നടത്തി. 5 കോടി നഷ്ടപരിഹാരം യുവതി ആവശ്യപ്പെട്ടു. കെെവശമുള്ള രേഖകള്‍ കൂടിക്കാഴ്ചക്കിടെ യുവതി കാണിച്ചു. യുവതിയും കുട്ടിയും ചര്‍ച്ചയ്‌ക്ക് വന്നിരുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. ആരെങ്കിലും ചോദിച്ചാല്‍ പണം നല്‍കാനാവില്ലെന്നായിരുന്നു വിനോദിനിയുടെ നിലപാട്. യുവതിയുടെ വാദത്തില്‍ വസ്തുതയില്ലെന്നും ബ്ലാക്ക് മെയിലിംഗാണെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് അവര്‍ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുംബയിലെത്തുകയും ചെയ്തു. കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും ഇതിനുശേഷമാണ് താന്‍കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. ഏറെ ചര്‍ച്ച നടന്നെങ്കിലും അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റേതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞതായി ശ്രീജിത്ത് വെളിപ്പെടുത്തി.
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡി.എന്‍.എ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചര്‍ച്ച പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തുനു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും അഭിഭാഷകന്‍ പറയുന്നു. പിതൃത്വം തെളിയിക്കാതെ നഷ്ടപരിഹാരം തരില്ലെന്നായിരുന്നു ബിനോയിയുടെ ഭാഗമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്