ജോസിന്റെ വമ്പന്‍ ഓഫര്‍ സി എഫ് തള്ളി – ജോസ് ഹൈക്കോടതിയിലേക്കും, ജോസഫ് കമ്മീഷണര്‍ക്ക് മുമ്പിലും
കൊച്ചി : തൊടുപുഴ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് ജോസ് കെ മാണിയും നിയമയുദ്ധം തുടങ്ങി. ഡെല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓഫീസിലെ നിയമവിദഗ്ദ്ധരുടെ സഹായത്തോടെയാണ് ജോസ ്‌കെ മാണി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ജോസഫിനെയോ ആരെയും തങ്ങള്‍ പുറത്താക്കിയിട്ടില്ലെന്നും പരമോന്നത സമിതി സംസ്ഥാന കമ്മിറ്റിയാണെന്നുമാണ് ജോസ് കെ മാണി പറയുന്നത്.
അതിനിടെ ജോസ് കെ മാണിയുടെ വമ്പന്‍ ഓഫറാണ് സി എഫ് തോമസ് തള്ളികളഞ്ഞ് ജോസഫിനൊപ്പം വീണ്ടും നിലയുറപ്പിച്ചത്. കഴിഞ്ഞ 8 ദിവസമായി ജോസ് കെ മാണിയുടെ പാളയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി പി ജെ ജോസഫിന്റെ നിലപാടുകള്‍ക്കൊപ്പം സി എഫ് തോമസ് അടിയുറച്ച് നില്‍ക്കുകയാണ്. ജോയ് എബ്രഹാമും സി എഫ് തോമസുമാണ് ജോസഫിനുവേണ്ടി കാര്യങ്ങള്‍ ചെയ്യുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ വ്യക്തിയാണ് ജോസ് കെ മാണിക്കായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഡെല്‍ഹി ബന്ധം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും.
കൂടുതല്‍ പക്വതയോടെ സമവായ ചര്‍ച്ചകള്‍ ഉയര്‍ത്തി തന്നെയാണ് പി ജെ ജോസഫ് നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ തന്റെ ഭാഗം വിശദീകരിക്കുന്നതിനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്. ആര് ചെയര്‍മാന്‍ എന്ന കാര്യത്തില്‍ അവസാന പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീരുമാനിക്കേണ്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്