×

ഇത്തരക്കാര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്.’ – ബിജു പ്രഭാകര്‍

തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. പെണ്‍കുട്ടിയെ അധിക്ഷേപിച്ചവരുടെ പേര് വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. ‘ഇത്തരത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഇത്തരക്കാര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കള്‍ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം രാത്രിയാണ് ശംഖുമുഖത്ത് എത്തിയ യുവതിയെയും രണ്ട് ആണ്‍ സുഹൃത്തുക്കളെയും ഒരുസംഘം തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിജു പ്രഭാകര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കാനും കാണിച്ച ആ boldness വേണം നമ്മുടെ പെണ്‍കുട്ടികള്‍ മാതൃക ആക്കേണ്ടത്. ശ്രദ്ധയില്‍ പെട്ടയുടന്‍തന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ശ്രി. ബലറാം കുമാര്‍ ഉപാധ്യായ IPS ന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നു. ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച്‌ ഭാഗത്ത് വച്ച്‌ കണ്ടാലറിയാവുന്ന ഏഴോളം പേര്‍ ചേര്‍ന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് സ്‌റ്റേഷന്‍ ക്രൈം 64/2020 U/s 341,294(യ) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോള്‍ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്‌റ് ചെയ്യപ്പെട്ട ഞരമ്ബ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നല്‍കുന്നു.

1. Nahas S/o.Mohammed Itbrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,

2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,

3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu

4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വര്‍ഷം വരെ ജയിലില്‍ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കണം അന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കിയില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഇത്തരക്കാര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കള്‍ രണ്ടുെ വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും.

‘സധൈര്യം മുന്നോട്ട് ‘ എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ”പൊതു ഇടം, എന്റേതും’ എന്ന ചശഴവ േംമഹസ ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയില്‍ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാര്‍ച്ച്‌ 8 വരെയോ അതിനു ശേഷമോ തുടര്‍ച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്ബ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്ബോള്‍ ഒപ്പം ഒരു വിസില്‍ കരുതാന്‍ മറക്കേണ്ട. ഒക്കുമെങ്കില്‍ പേപ്പര്‍ സ്‌പ്രേയും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്

Biju Prabhakar IAS, Secretary (Women and Child Development Department), Kerala

FB POST of Sreelakshmi Arackal

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top