×

കണ്ണൂരുള്ള ബിജു കുര്യന്‍ ഇസ്രയേലില്‍ മുങ്ങിയത് മലയാളി സുഹൃത്തിനൊപ്പം ; ആസൂത്രിതം; സര്‍ക്കാര്‍ നടപടി സ്വീകരിക്കും – മന്ത്രി

തിരുവനന്തപുരം: ഇസ്രയേലില്‍ കാര്‍ഷിക മേഖലയിലെ നൂതനാശയങ്ങള്‍ പഠിക്കാനായി കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുനിന്നു പോയ സംഘത്തില്‍നിന്ന് ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ മുങ്ങിയത് ആസൂത്രിതമായെന്നു കൃഷി മന്ത്രി പി.
പ്രസാദ്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് ഇസ്രയേല്‍ സന്ദര്‍ശനത്തിനു പോയ സംഘത്തില്‍നിന്നു ബിജു കുര്യന്‍ എന്ന ആളെ കാണാതായത് വെള്ളിയാഴ്ച്ചയാണ്. ഇന്നലെയെങ്കിലും സംഘത്തോടൊപ്പം ഇയാള്‍ ചേരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഇരിട്ടി പായം സ്വദേശിയായ ബിജുവിനെ ഹെര്‍സിലിയയിലെ ഹോട്ടലില്‍ നിന്നാണ് കാണാതായത്. ഇസ്രയേലിലേക്കും തിരിച്ചും വിമാനടിക്കറ്റ് തുകയായ 55,000 രൂപ സ്വന്തമായി മുടക്കിയാണ് ബിജു പോയത്. സന്ദര്‍ശനത്തിനിടയിലും തുടര്‍ന്നുള്ള യാത്രകളിലും ബിജു ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നതായി കൂടെയുള്ള കര്‍ഷകര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ഈ മാസം 12 നാണ് സംഘം ഇസ്രയേലിലേക്കു പോയത്. ബിജുവിനെ കാണാതായതോടെ ഇസ്രയേലിലെ പോലീസിനും എംബസിക്കും ബി. അശോക് പരാതി നല്കി. തുടര്‍ന്ന് കേരളത്തിലേക്കു മടങ്ങിയ സംഘം ഇന്ന് നാട്ടില്‍ തിരിച്ചെത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top