25 വര്‍ഷത്തെ ബിജുവിന്റെ സ്തുര്‍ഹ്യസേവനം – വേറിട്ട ആഘോഷം നടത്തി സഹപ്രവര്‍ത്തകര്‍
തൊടുപുഴ : വിദ്യാഭ്യാസ വകുപ്പില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ബിജു എ പിക്ക് സഹപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു.
തൊടുപുഴയിലെ വിദ്യാഭ്യാസ ഓഫീസില്‍ എത്തുന്ന ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ജോലി നോക്കുന്ന അധ്യാപകര്‍്കും അനധ്യാപകര്‍ക്കും ഏറെ സ്വീകാര്യനായ വ്യക്തികൂടിയാണ് ബിജുവെന്ന് സിസ്റ്റര്‍ ആനീസ് ജോണ്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ സര്‍വ്വീസ് പ്രശ്‌നങ്ങള്‍ ഏറെ കൃത്യതയോടെ വേഗതത്തില്‍ തയ്യാറാക്കിതരുന്ന വ്യക്തിയാണ് ബിജുവെന്നും സിസ്റ്റര്‍ പറയുന്നു.
എയ്ഡഡ് സ്‌കൂളിലേയും ഗവ. സ്‌കൂളിലേയും സര്‍വ്വീസ് സംബന്ധമായ ഏത് സംശയങ്ങള്‍ക്കും ഏപ്പോള്‍ വേണെങ്കിലും ബന്ധപ്പെടാവുന്നതും കൃത്യമായ മറുപടി ഏത് സമയത്തും തരുന്ന വ്യക്തിയാണ് ബിജുവെന്നും അധ്യാപികയായ ജോളി ജോര്‍ജ്ജ് വ്യക്തമാക്കി.
20.01 1995 ല്‍ മൂന്നാര്‍ എ ഇ ഓഫീസിലെ ക്ലാര്‍ക്കായിട്ടാണ് പുറപ്പുഴക്കാരനായ ബിജുവിന്റെ ആദ്യ നിയമനം. പിന്നീട് പത്ത് വര്‍ഷക്കാലം ഹൈറേഞ്ചിലെ സ്‌കൂളുകളിലും ഓഫീസുകളിലും സ്തുത്യര്‍ഹ്യ സേവനം നടത്തി.
ഇപ്പോള്‍ 2017 മുതല്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ജോലി നോക്കുന്നു. ഇനി 9 വര്‍ഷക്കാലം കൂടി സേവനകാലമുണ്ട്.
കൂടുതല്‍ ഉത്തരവാദിത്വത്തോടും ആത്മാര്‍ത്ഥതയോടും കൂടി തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ബിജുവിനെ സാധിക്കട്ടെയെന്ന് സഹപ്രവര്‍ത്തകര്‍ ആശംസിച്ചു.
ഏപ്രില്‍ 8 2002 ന് വിവാഹിതയായ ബിജുവിന്റെ ഭാര്യ സിന്ധുവാണ്.
സിന്ധു തൊടുപുഴ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് ആയി ജോലി നോക്കി വരുന്നു.
മകള്‍ : പാര്‍വ്വതി ബിജു, വിമല് പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്