‘ഇ.ഡിയെ ക്കൊണ്ട് പറ്റുന്നതൊക്കെ ഇ.ഡി അങ്ങ് ചെയ്യട്ടേ’… മാധ്യമങ്ങളോട് ബിനീഷ് കോടിയേരി
ബെംഗളൂരു: തന്റെ കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതൊക്കെ അവര്‍ ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. ബെംഗളൂരുവില്‍ ഇ.ഡി കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്ബോഴായിരുന്നു വീട്ടില്‍ നടത്തിയത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്.
അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് ബിനീഷ് മറുപടി നല്‍കിയില്ല.
ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ബുധാഴ്ച ഇ.ഡി പരിശോധന നടത്തിയത്. കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധനയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാര്‍ഡ് കിട്ടിയെന്നും അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കാര്‍ഡല്ലാതെ ഒന്നും തന്നെ ഇവിടെ നിന്ന് കിട്ടിയില്ല. ഇതിനിടെ,
അമ്മയുടെ ഐ ഫോണ്‍ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ പറയുന്നു.
26 മണിക്കൂര്‍ പിന്നിട്ട് പരിശോധന വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഈ സമയമത്രയും ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും വീടിനകത്തായിരുന്നു. ഭാര്യയെയും കുട്ടിയെയും തടവില്‍ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്