‘മദ്യം ഹോം ഡെലിവറി ശരിയാവില്ല – നിരവധി ആക്ഷേപങ്ങള്‍ വരാം’ ് – മന്ത്രി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ മദ്യ വിതരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്ത് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ തവണത്തേപ്പോലെ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കു കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ബെവ്ക്യു ആപ് ഏര്‍പ്പെടുത്തിയത്.ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദന്‍ ബെവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി.
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം. ഇതുസംബന്ധിച്ച് ബെവ്‌കോ എംഡിയുടെ മുന്നില്‍ ഏതെങ്കിലും കമ്ബനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്‌സൈസ് കമ്മിഷണര്‍ക്കു കൈമാറും. കമ്മിഷണര്‍ വിശദവിവരങ്ങള്‍ സഹിതം എക്‌സൈസ് മന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിക്കും. മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്