മദ്യ കുപ്പി ആപ്പ് പണി ആകുമോ – വ്യക്തി വിവരങ്ങള്‍ പുറത്ത് പോകരുത്- തൃപ്തരാകാതെ എക്‌സൈസ് വകുപ്പ്
തിരുവനന്തപുരം: മദ്യം വാങ്ങാന്‍ടോക്കണ്‍ എടുക്കുന്നതിനുള്ള ആപ്പില്‍ തീരുമാനം വൈകുന്നതിനാല്‍ മദ്യക്കടകള്‍ തുറക്കുന്നത് വൈകിയേക്കും. നാളെ ആപ്പിന്റെ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോഴുള്ള ധാരണ. ആപ്പിന്റെ പ്രവര്‍ത്തനത്തിലും സാങ്കേതിക കാര്യങ്ങളിലും ബിവറേജസ് കോര്‍പ്പറേഷനും എക്സൈസ് വകുപ്പും പൂര്‍ണ തൃപ്തരല്ല.ഫെയര്‍കോഡ് എന്ന കമ്ബനിയാണ് ആപ്പ് തയ്യാറാക്കുന്നത്. ഇവരുമായി കോര്‍പ്പറേഷനും എക്സൈസ് വകുപ്പ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.
മദ്യവില്പനശാലകള്‍ തുറക്കുമ്ബോള്‍ ടോക്കണ്‍ എടുക്കാന്‍ നിരവധിപേര്‍ ഇടിച്ചുകയറുമെന്നതിനാല്‍ ആപ്പിന്റെ ശേഷിയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇക്കാര്യത്തിലാണ് അധികൃതര്‍ക്ക് തൃപ്തിയില്ലാത്തതെന്നാണ് റിപ്പോര്‍ട്ട്.ടോക്കണ്‍ എടുക്കാന്‍ ആധാര്‍ നമ്ബര്‍ റജിസ്റ്റര്‍ ചെയ്യണമെന്നതിനാല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള മുന്‍കരുതലും വേണം. നാളെ നടത്തുന്ന ട്രയല്‍റണ്ണില്‍ വിജയിച്ചാല്‍ പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യും ആപ്പിന്റെ കാര്യത്തില്‍ തീരുമാനം വൈകിയാല്‍ ഇക്കാര്യവും നീണ്ടുപോകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്