ഇത് ബെവ് ക്യൂ അല്ല- ബാര്‍ ക്യൂ തന്നെ – പ്രതിദിനം 15 ലക്ഷം വിറ്റ ഔട്ട്‌ലെറ്റില്‍ ഇപ്പോള്‍ വില്‍ക്കുന്നത് 3 ലക്ഷം മാത്രം
എട്ടുലക്ഷം രൂപ ദിവസവില്‍പ്പനയില്ലാത്ത ഔട്ട്ലെറ്റുകള്‍ നഷ്ടമാണെന്നാണ് കോര്‍പ്പറേഷന്റെ നിഗമനം. ഇത്തരത്തില്‍ 64 എണ്ണമുണ്ടെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 15 ലക്ഷം വരെ ദിവസവരുമാനമുണ്ടായിരുന്ന ഔട്ട് ലെറ്റുകളിലെ വിറ്റുവരവ് ഇപ്പോള്‍ മൂന്നുലക്ഷമാണ്. ലോക്ഡൗണിനുശേഷം കച്ചവടം പുനരാരംഭിച്ചെങ്കിലും മിക്കയിടത്തും പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. കച്ചവടം കുറവായതാണു കാരണം.
അതേസമയം ബവ് ക്യൂവിലെ ടോക്കണ്‍ ബാറുകളിലേക്ക് പോയതോടെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ക്കും കനത്ത തിരിച്ചായിരുന്നു. ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്നു കാട്ടി കണ്‍സ്യൂമര്‍ ഫെഡും സര്‍ക്കാരിനു കത്ത് നല്‍കി. മദ്യക്കടകളില്‍ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മദ്യത്തിനു ടോക്കണിനായുള്ള ബവ് ക്യൂ ആ പ് വരുന്നതിനു മുന്‍പ് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രതിദിന വില്‍പ്പന ശരാശരി 6 കോടിരൂപയായിരുന്നു.എന്നാല്‍ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ആപ് വന്നതോടെ ഔട്ട് ലെറ്റിലേക്കുള്ള കൂപ്പണ്‍ വരവ് ഗണ്യമായി കുറഞ്ഞു ഒപ്പം മദ്യവില്‍പനയും. ബിയര്‍ വില്‍പ്പന 1 ലക്ഷത്തില്‍നിന്ന് 30,000 ആയി. ഇതോടെയാണ് ആപ്പുമായി മുന്നോട്ടുപോകാനാകില്ലെന്നു കാട്ടി കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിനു കത്തു നല്‍കിയത്. ആപ്പ് ഇങ്ങനെ തുടര്‍ന്നാല്‍ മദ്യശാലകള്‍ പൂട്ടേണ്ടിവരുമെന്ന് ബവ്‌കോയും അധികൃതരെ അറിയിച്ചിരുന്നു.
കണ്‍സ്യൂമര്‍ഫെഡിന്റെ മിക്ക ഷോപ്പുകള്‍ക്കും പ്രതിദിനം 400 ടോക്കണുകള്‍ ലഭിക്കുന്നില്ല
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്