×

ഇടുക്കി എസ് പി ക്കെതിരെ നടപടിയെടുക്കണം BDJS

.
രാജ്കുമാറിന്റെ മരണത്തിൽ മുഖ്യപങ്കാളിയായ ഇടുക്കി മുൻ Spക്കെതിരെ നടപടിയെ ടുക്കാൻ സർക്കാർ തയാറാവണമെന്ന് BDJS ഇടുക്കി ജില്ലാ കമ്മിറ്റിആവശ്യപെട്ടു ,രാജ് കുമാർ കേസിൽ അറസ്റ്റ് ചെയ്യപെട്ട SI സാബു Spക്കെതിരെ മൊഴി കൊടുത്തിട്ടു പോലും ഒരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറായി ഇല്ല .

SP യുടെ നിർദ്ദേശപ്രകാരമാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് SI കോടതിയിൽ മൊഴി കൊടുത്തത് .എന്നാൽ സത്യം പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാവുന്നില്ല .

രാജ് കുമാറിന്റെ മരണം നടന്നപ്പോൾ തന്നെ ആദ്യം വീട് സന്ദർശിച്ച് കുട്ടികളുടെ പഠനച്ചെലവും ജോലിയും BDJS ഇടുക്കി ജില്ലാ കമ്മറ്റി ഏറ്റെടുത്തതാണ് .പക്ഷെ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ രാജ് കുമാറിന്റെ മരണത്തിൽ വിലപേശുകയാണ് .രാജ് കുമാറിന്റെ ഹരിത ഫിനാൻസിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ടു പിടിക്കാൻ സാധിക്കാത്തത് രാഷ്ടീയ ഇടപെടൽ മൂലമാണന്ന് BDJS ജില്ലാ പ്രസിഡൻറ് ജയേഷ് വി പറഞ്ഞു .

സത്യം പുറത്തു വരണം യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം ഇതാണ് BDJS ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആവശ്യം അദ്ദേഹം പറഞ്ഞു .മാത്രമല്ല രാജ് കുമാർ ക്രൂരമായ മർദ്ദനത്തിന് ഇരയായി എന്ന് എല്ലാവർക്കും മനസ്സിലായതുമാണ് .പക്ഷെ യഥാർത്ഥ പ്രതികൾ അരായാലം അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാവണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top