×

കുടിയന്‍മാരുടെ തലയില്‍ ഇടിത്തീയായി നികുതി കൂട്ടാന്‍ ഓര്‍ഡിനന്‍സ് – ബാറില്‍ നിന്നും കുപ്പി പാഴ്‌സലായി ലഭിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മദ്യവിലകള്‍ നിലവില്‍ വന്നു .വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില പ്രസിദ്ധീകരിച്ചത്.

 

മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി. വിവിധ ബ്രാന്‍ഡുകളുടെ പഴയ വിലയും പുതിയ വിലയും യഥാക്രം : വിശദാംശങ്ങള്‍ ഇങ്ങനെ

പുതുക്കിയ മദ്യവില

മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

സെലിബ്രേഷന്‍ റം ഫുള്‍ – പഴയ വില 520 രൂപ, പുതിയ വില 580 രൂപ

ഓള്‍ഡ് മങ്ക് റം ഫുള്‍ – പഴയ വില 770 രൂപ, പുതിയ വില 850 രൂപ

 

 

ഗ്രീന്‍ ലേബല്‍ വിസ്‌കി – ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ

മാജിക് മൊമന്റ്സ് വോഡ്ക – ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ

എംഎച്ച്‌ ബ്രാണ്ടി – ഫുള്‍ പഴയ വില 820 രൂപ, പുതിയ വില 910 രൂപ

എംജിഎം വോഡ്ക – ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ

സ്മിര്‍നോഫ് വോഡ്ക – ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ

ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top