കള്ളനോട്ട് കേസില്‍ മകന്‍ അറസ്റ്റില്‍; ബാങ്ക് ജീവനക്കാരിയായ അമ്മയും പിടിയില്‍ – സംഭവം പാലായില്‍
പാല: ബാങ്കില്‍ നിന്ന് പണം കാണാതായ കേസില്‍ ജീവനക്കാരിയും കള്ളനോട്ട് കേസില്‍ മകനും പിടിയിലായി. പാലായിലെ സഹകരണ ബാങ്കിലെ അന്‍പതുലക്ഷം രൂപ കാണാതായ കേസിലാണ് പാല ഓലിക്കല്‍ മറിയാമ്മ(52) അറസ്റ്റിലായത്. ഇവര്‍ ഇതേ ബാങ്കിലെ കാഷ്യറായിരുന്നു. അതേസമയം പാലായിലെ സ്വകാര്യ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിലാണ് മറിയാമ്മയുടെ മകന്‍ അരുണ്‍ സെബാസ്റ്റ്യന്‍(29) പിടിയിലായത്.
പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ്‌ലാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഇരുവരെയും അറസ്റ്റുചെയ്തത്. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്