അതിഥി തൊഴിലാളികള്‍ 3,61,190 – 400 ട്രെയിന്‍ – 30 ദിവസം വേണമെന്ന് ടോം ജോസ്
തിരുവനന്തപുരം: സംസ്ഥാത്ത് മുഴുവനുമുള്ള അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ഒരുമാസം പിടിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 400 ട്രെയിനുകള്‍ ഇതിനായി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
‘ കഴിഞ്ഞ ദിവസം രാത്രി ആദ്യ ട്രയിന്‍ പുറപ്പെട്ടു. ഇന്നും നാളെയുമായി കൂടുതല്‍ ട്രെയിനുകളുണ്ടാകും. ഇത് ഒരുമാസം എടുക്കും. 300മുതല്‍ 400വരെ ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ യാത്രക്കായി വേണ്ടിവരും’- അദ്ദേഹം പറഞ്ഞു.
ആലുവയില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഇന്നലെ രാത്രി 10.30ഓടെ പുറപ്പെട്ട ട്രെയിനില്‍ 1148 യാത്രക്കാരുണ്ടായിരുന്നു. അതിഥി തൊഴിലാളികളെയും കൊണ്ടുള്ള രണ്ടാമത്തെ തീവണ്ടി തിരുവനന്തപുരത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെടും. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കാണ് ട്രെയിന്‍. ഇതില്‍ 1150പേരാണ് പോവുക. നോണ്‍ സ്‌റ്റോപ്പ് ട്രെയിനില്‍ യാത്ര ചെയ്യാനായി ഓരോ യാത്രക്കാരും 875രൂപ നല്‍കണം.
എറണാകുളത്ത് നിന്ന് പട്‌നയിലേക്കും ഭുവനേശ്വറിലേക്കും ഓരോ ട്രെയിന്‍ വീതം ഇന്ന് പുറപ്പെടും. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആരംഭിച്ച 20,826 ക്യാമ്ബുകളില്‍ 3,61,190 അതിഥി തൊഴിലാളികളാണുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്