‘കണ്ണീരൊപ്പാം കണ്ണനോടൊപ്പം’ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാക്കാന്‍ ബാലഗോകുലം
കണ്ണൂര്‍: പ്രളയദുരിതത്തെ തുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാക്കാന്‍ ബാലഗോകുലം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ എല്ലാ സ്ഥലങ്ങളിലും ലോക നന്മയ്ക്ക് വേണ്ടിയുള്ള നാമജപയാത്രയും പ്രാര്‍ത്ഥനാ യജ്ഞവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജയന്തി ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ബാലികാ ബാലന്‍മാരുടെ പുനരധിവാസത്തിനും വേണ്ടി ഉപയോഗിക്കും.
ശോഭായാത്ര, പതാകദിനം, ഗോപൂജ വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ ചെണ്ടമേളം, ഫ്‌ലോട്ടുകള്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്ന് വെച്ച് കണ്ണീരൊപ്പാം കണ്ണനോടൊപ്പം എന്ന പുനരധിവാസ പ്രവര്‍ത്തനത്തിന് പങ്കാളിയാവണമെന്നും ബാലഗോകുലം അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികളായ എന്‍വി പ്രജിത്ത്, എം അശോകന്‍, പിവി ഭാര്‍ഗവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്