×

‘മറ്റൊരാളോട് ചെയ്ത ദ്രോഹം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല, നിങ്ങളോടും അതേ കാര്യം ഒരാള്‍ ചെയ്യുന്നത് വരെ’: ഭാവന

കേരളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള നടിയാണ് കാര്‍ത്തിക മേനോന്‍ എന്ന ഭാവന. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ച ഭാവന അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ പ്രിയനടിയായി മാറുകയായിരുന്നു. സ്വപ്നക്കൂട്, ചോട്ടാ മുംബയ്, അമൃതം തുടങ്ങിയ നിരവധി സിനിമകളില്‍ തന്റെ അഭിനയ പ്രാവീണ്യം തെളിയിച്ച നടിക്ക് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്.

‘കര്‍മ്മം’ എന്ന ഇന്ത്യന്‍ ആത്മീയ സങ്കല്‍പ്പത്തെക്കുറിച്ചുള്ള നടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ ചെയ്ത ദ്രോഹം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല, അതേ കാര്യം നിങ്ങളോടു വേറൊരാള്‍ ചെയ്യുന്നത് വരെ – കര്‍മ്മ.’ എന്നതായിരുന്നു ഭാവനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

നിമിഷനേരം കൊണ്ട് ഹിറ്റായ പോസ്റ്റിനു കീഴില്‍ ഗായിക സയനോര, നടിമാരായ മൃദുല മുരളി, ഷഫ്ന എന്നിവരുള്‍പ്പടെ നിരവധി പേര്‍ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്. ഭര്‍ത്താവ് നവീനിന്റെ ബം​ഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോള്‍. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ‘ഇന്‍സ്പെക്ടര്‍ ‘വിക്രം’, ‘ബജ്രം​ഗി 2′, ​’ഗോവിന്ദ ​ഗോവിന്ദ’, ‘ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം’ എന്നിങ്ങനെ നീളുന്നു ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top