×

ഒരുപാട് വിജയങ്ങള്‍, പരാജയങ്ങള്‍, തിരിച്ചടികള്‍”; സിനിമയിലെത്തിയിട്ട് 20 വര്‍ഷം; കുറിപ്പുമായി ഭാവന

സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 20 വര്‍ഷങ്ഹള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച്‌ നടി ഭാവന.

കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെയാണ് ഭാവന കാമറയ്ക്ക് മുന്നിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ സിനിമയുടെ സെറ്റില്‍ വച്ച്‌ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഭാവന സന്തോഷം പങ്കുവച്ചത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

ഭാവനയുടെ കുറിപ്പ്

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്ബ്, ഈ ദിവസം ഞാന്‍ ‌’നമ്മള്‍’ എന്ന മലയാളം സിനിമയുടെ സെറ്റിലേക്ക് നടന്നു.. എന്റെ അരങ്ങേറ്റ ചിത്രം-സംവിധാനം-കമല്‍ സാര്‍. അങ്ങനെ ഞാന്‍ പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയി. തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ മുഖം മാറിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ല’എന്ന് ഞാന്‍ പറഞ്ഞു.

അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നു, എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷെ ഇപ്പോള്‍ എനിക്കറിയാം, എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഒരുപാട് വിജയങ്ങള്‍, നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍… ഇതെല്ലാം എന്നെ ഇന്നത്തെ ഞാനാക്കി രൂപപ്പെടുത്തി. ഇപ്പോഴും ഞാന്‍ വളരെയധികം കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു നിമിഷം തിരിഞ്ഞ് നോക്കുമ്ബോള്‍ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ്
ഒരു പുതുമുഖമെന്ന നിലയില്‍ എന്നില്‍ ഉണ്ടായിരുന്ന അതേ നന്ദിയോടും അതേ ഭയത്തോടും കൂടെ ഞാന്‍ ഈ യാത്ര തുടരുന്നു. മുന്നോട്ടുള്ള യാത്രയെക്കുറിച്ച്‌ ഞാന്‍ വളരെ ആവേശത്തിലാണ്
അതുപോലെ ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top